
മാസങ്ങളായി പൊളിച്ചിട്ടിട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി തറക്കല്ലും ഇട്ടു.. എന്നാൽ ഇതുവരെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല..മഴയത്തും വെയിലത്തും ജനങ്ങൾക്ക് കയറി നിൽക്കാൻ ഒരു താൽകാലിക സംവിധാനം പോലും തയ്യാറാക്കിയിട്ടില്ല...സ്റ്റാന്റിനകം മുഴുവൻ വെള്ളക്കെട്ട് ഈ വെള്ളകെട്ടിൽ വീണ് യാത്രക്കാർക്ക് പരിക്ക്പറ്റുന്നത് സർവ്വ സാധാരണയാണ് ..നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ ലക്ഷകണക്കിന് രൂപയുടെ മണ്ണ് കടത്തിക്കൊണ്ട് പോയി. ശബരിമല ഇടത്താവളമായ ഇവിടെ ലക്ഷകണക്കിന് അയ്യപ്പഭക്തൻമാർ ആശ്രയിക്കുന്നതാണ് ഈ സ്റ്റാന്റ് എന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബി എം എസ് സംസ്ഥാന സമിതി അംഗം കെ സദാശിവൻ പിള്ള പറഞ്ഞു...ചെങ്ങന്നൂർ സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കെ എസ് ആർ ടി സി സ്റ്റാന്റിൽ സമാപിച്ചു... ജില്ലാ ജോ സെക്രട്ടറിമാരായ മധു കരിപ്പാലിൽ, ബി ദിലീപ് പണിക്കർ, മേഖല സെക്രട്ടറി വിനു നരേന്ദ്രൻ, അശോകൻ പി എ,പ്രദീപ് കുമാർ ഷീന പി വി രമേശ് കുമാർ പി വി തുടങ്ങിയവർ സംസാരിച്ചു..










